ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സിമാരെ സുപ്രീംകോടതി നിയമിക്കും; ശിപാർശ നൽകാൻ സമിതിക്ക് നിർദേശം

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമന തർക്കം ഗവർണർക്കും മുഖ്യമന്ത്രിക്കും പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിയമന തീരുമാനം ജസ്റ്റിസ് സുധാൻഷു ധുലിയ സമിതിക്ക് വിട്ടു. മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തും ഗവർണർ അതിനു നൽകിയ മറുപടിയും പരിശോധിച്ചു വേണം വി.സി. നിയമനത്തിനുള്ള മുൻഗണന പട്ടിക തയാറാക്കേണ്ടതെന്ന് സുപ്രീംകോടതി സമിതിക്ക് നിർദ്ദേശം നൽകി.

ഇരു സർവകലാശാലകൾക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ മുൻഗണനക്രമം അനുസരിച്ചുള്ള പട്ടിക തയാറാക്കി ബുധനാഴ്ചക്കകം സമർപ്പിക്കണം. സുപ്രീംകോടതി ഒന്നാമത്തെ കേസ് ആയി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

വിഷയത്തിൽ സർക്കാറും ഗവർണറും സംസാരിച്ച് സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും നിയമ മന്ത്രി ആർ.രാജീവും രാജേന്ദ്ര ആർലേക്കറുമായി ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം സമിതിക്ക് വിട്ടത്.

ചർച്ചയിൽ സെർച്ച് കമ്മിറ്റിയിലെ രണ്ട് പാനലുകളിലും ഉൾപ്പെട്ട ഡോ.സിസ തോമസിനെ വി.സി ആയി നിയമിക്കണമെന്ന നിലപാടിൽ തന്നെ ഗവർണർ ഉറച്ചു നിന്നു. അതേ സമയം സുപ്രീം കോടതി ഉത്തരവ് പ്രകാരം വി.സി നിയമനത്തിൽ മുൻഗണന നിശ്ചയിക്കാനു‍ള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നാണ് മന്ത്രിമാർ ഗവർണറെ അറിയിച്ചത്.

വി.സി നിയമന തർക്കം കോടതിയിലെത്തിയ സാഹചര്യത്തിലാണ് ജസ്റ്റിസ് സുധാൻഷു ധൂലിയയെ അധ്യക്ഷനാക്കി അഞ്ചംഗങ്ങൾ വീതമുള്ള രണ്ട് സെർച്ച് കമ്മിറ്റികൾ സുപ്രീം കോടതി രൂപീകരിച്ചത്.

Tags:    
News Summary - Supreme Court to appoint VCs of digital and technical universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.