ജോസഫിന്‍റെ ഹരജി സുപ്രീംകോടതി തള്ളി; രണ്ടില ചിഹ്​നം​ ജോസ്​ കെ. മാണിക്ക്​ തന്നെ

കോട്ടയം: പി.ജെ. ജോസഫ്​ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയതോടെ രണ്ടില ചിഹ്നം കേരള കോൺഗ്രസ്​ ജോസ് കെ. മാണി വിഭാഗത്തിന്​ തന്നെ. നേരത്തെ, രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ്​ വിഭാഗത്തിന്​ നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​ൻ ഉത്തരവ്​ ഹൈ​േകാടതി ഡിവിഷൻ ബെഞ്ച്​ ശരിവെച്ചിരുന്നു. പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്ക്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​െൻറ അംഗീകാരവും ലഭിച്ചു. ഇത്​ ജോസഫ്​ വിഭാഗത്തിന്​ തിരിച്ചടിയായിരുന്നു. തുടർന്നാണ്​ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്​. എന്നാൽ, ഹൈകോടതി ഉത്തരവ്​ സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

രണ്ടിലക്കായുള്ള നിയമപോരാട്ടത്തിൽ ഹൈകോടതിയിലും ജില്ല കോടതിയിലും ജോസഫ്​ വിഭാഗത്തിന്​ നേരത്തേ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന്​ ജോസ് ​െക. മാണി രണ്ടില ഉപയോഗിക്കുന്നത്​ സ്​റ്റേ ചെയ്യണമെന്ന ആവശ്യവുമായി ജോസഫ്​ ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. ആ ഹരജിയും തള്ളി. ഇതിനെതിരെ സമർപ്പിച്ച ഹരജി ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തള്ളുകയായിരുന്നു.

കേരള കോൺഗ്രസി​െൻറ സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ജോസ്​ വിഭാഗത്തിന്​ രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് ജോസഫ് അപ്പീല്‍ നല്‍കിയത്​. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ്​ വിഭാഗം സ്ഥാനാർഥികൾ മത്സരിച്ചത്​ ചെണ്ട ചിഹ്നത്തിലായിരുന്നു. ഇത്​ ഐശ്വര്യമുള്ള ചിഹ്നമാണെന്നും ഇനി രണ്ടില അനുവദിച്ചുകിട്ടിയാലും ചെണ്ട സ്ഥിരമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജോസഫ്​ മുമ്പ്​ പറഞ്ഞിരുന്നു.

Tags:    
News Summary - Supreme Court rejects Joseph's plea; Two-leaf clover Jose K. Manik himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.