Posted On
date_range Updated On
date_range വിവിപാറ്റിലെ വോട്ട് എണ്ണണമെന്ന ഹരജി തള്ളി
ന്യൂഡല്ഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലും ഗുരുദാസ്പൂരിലും ഇലക്ട്രോണിക് വോട്ടുയന്ത്രത്തിനൊപ്പം വിവിപാറ്റിലെ രസീതും എണ്ണി തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഘട്ടം ഘട്ടമായി വിവിപാറ്റ് നടപ്പാക്കിവരുകയാണെന്നും ഉപതെരഞ്ഞെടുപ്പില് ഏതുരീതിയില് ഉപയോഗിക്കണമെന്ന കാര്യം സ്ഥിതിഗതികള് വിലയിരുത്തി ആലോചിക്കുമെന്നുമുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ നിലപാട് അംഗീകരിച്ചാണ് കോടതി നടപടി. ഇതിെൻറ അടിസ്ഥാനത്തിൽ വോട്ട് ആര്ക്കാണ് രേഖപ്പെടുത്തിയതെന്നു വ്യക്തമാക്കുന്ന വിവിപാറ്റിലെ പേപ്പര് രസീതും എണ്ണി വിജയം പ്രഖ്യാപിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.