ന്യൂഡൽഹി: അഗസ്ത്യമല പരിസ്ഥിതി മേഖലയിലെ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി. കേരളത്തിലും തമിഴ്‌നാട്ടിലും വരുന്ന സംരക്ഷിത മേഖലകളിലെ കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കാൻ പദ്ധതി തയാറാക്കി മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കാൻ കോടതി ഉത്തരവ് നൽകി. സർക്കാർ സർവിസിൽ ഉള്ളവരും വിരമിച്ചവരുമായ 118 പേർക്കെതിരെ അച്ചടക്ക നടപടിക്ക് പുറമെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കളകാട് മുണ്ടന്തുറൈ കടുവ സങ്കേതം, ശ്രിവില്ലിപുതൂർ -മേഗമലൈ കടുവ സങ്കേതം, കന്യാകുമാരി വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടെയുള്ള സംരക്ഷിത മേഖലകളിലെ കൈയേറ്റങ്ങൾ വ്യാപകമാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. മദ്രാസ് ഹൈകോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ നിലനിൽക്കെയാണ് ഏതാനും പതിറ്റാണ്ടുകൾ കൊണ്ട് കൈയേറ്റങ്ങൾ വ്യാപകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.