ജസ്റ്റിസ് സുധയെ കേരള ഹൈകോടതിയിൽ സ്ഥിരപ്പെടുത്താൻ കൊളീജിയം ശിപാർശ

ന്യൂഡൽഹി: കേരള ഹൈകോടതിയിലെ അഡിഷണൽ ജഡ്ജ് ജസ്റ്റിസ് സി.എസ്. സുധയെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി കൊളീജിയം നിർദേശിച്ചു. 2021 മുതൽ ഹൈകോടതിയിൽ അഡിഷണൽ ജഡ്ജാണ് ജസ്റ്റിസ് സി.എസ്. സുധ.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് കേന്ദ്രത്തിന് ശിപാർശ സമർപ്പിച്ചത്. ജസ്റ്റിസ് സുധയെ സ്ഥിരം ജഡ്ജിയാക്കാൻ ഹൈകോടതി കൊളീജിയം ജൂൺ 21ന് ഏകകണ്ഠമായി ശിപാർശ ചെയ്തിരുന്നു. മുഖ്യമന്ത്രിയും ഗവർണറും അതംഗീകരിക്കുകയും ചെയ്തു.

Tags:    
News Summary - Supreme Court Collegium Recommends Appointment Of Justice CS Sudha As Permanent Judge Of Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.