പ്ലസ് വണ്‍ പരീക്ഷക്ക്​ അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഓഫ്​ലൈനായി നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. സംസ്​ഥാന സർക്കാറിന്‍റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധിയുണ്ടായത്. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ സുപ്രീംകോടതി നിർദേശിച്ചു. 

ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്​ പരീക്ഷ നടത്താൻ അനുമതി നൽകിയത്​. സംസ്​ഥാന സർക്കാറിന്‍റെ വിശദീകരണം തൃപ്​തികരമാണെന്ന്​ കോടതി പറഞ്ഞു. കുട്ടികൾക്ക്​ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ പരീക്ഷ നടത്തുമെന്നും പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അണുനശീകരണം നടത്തു​മെന്നും ചോദ്യപേപ്പറുകൾ നേരത്തെ തന്നെ സ്​കൂളുകളിൽ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

മു​ഴു​വ​ൻ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ കേ​ര​ള​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തെന്നും നാ​ല​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷകൾ സു​ര​ക്ഷി​ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ടെന്നും സർക്കാർ സത്യവാങ്​മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്തെ നാ​ലു​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ്ര​തി​സ​ന്ധി​യി​ൽ. സെ​പ്​​റ്റം​ബ​ർ ആ​റി​ന്​ ആ​രം​ഭി​ക്കാ​നി​രു​ന്ന പ​രീ​ക്ഷ സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ​യാ​ണ്​ പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​ത്.

Tags:    
News Summary - supreme court allowed plus one offline exam in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.