കണ്ണൂർ കാത്തിരുന്ന മന്ത്രി, സ​ണ്ണി ജോ​സ​ഫ്...

ക​ണ്ണൂ​ർ: വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യാ​രെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ഒ​രു സം​ശ​യ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പേ​രാ​വൂ​രി​ൽ നാ​ലാം​ത​വ​ണ​യും മ​ത്സ​ര​ക്കു​പ്പാ​യ​മി​ട്ട​പ്പോ​ൾ​ത​ന്നെ 74കാ​ര​നാ​യ സ​ണ്ണി ജോ​സ​ഫ് മ​ന്ത്രി​യെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ചു. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ​തി​നാ​ൽ വ​കു​പ്പി​ന്റെ കാ​ര്യ​ത്തി​ലേ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. 2011 മു​ത​ൽ പേ​രാ​വൂ​രി​ന്റെ എം.​എ​ൽ.​എ​യാ​ണ് സ​ണ്ണി ജോ​സ​ഫ്. മ​ന്ത്രി​സ​ഭ​യി​ൽ പു​തു​മു​ഖം. 2011ൽ ​സി​റ്റി​ങ് എം.​എ​ൽ.​എ സി.​പി.​എ​മ്മി​ലെ കെ.​കെ. ശൈ​ല​ജ​യെ തോ​ൽ​പ്പി​ച്ചാ​ണ് ജ​യം തു​ട​ങ്ങി​യ​ത്. 2016ലും 2021​ലും ജ​യം ആ​വ​ർ​ത്തി​ച്ചു. പേ​രാ​വൂ​രി​ൽ സ​ണ്ണി​യു​ടെ കു​ത്ത​ക അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ത്ത​വ​ണ കെ.​കെ. ശൈ​ല​ജ​യെ നി​യോ​ഗി​ച്ചു. ശ​ക്ത​മാ​യ പോ​ര് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷം അ​ഞ്ചി​ര​ട്ടി​യാക്കി​യാ​ണ് (14,453) സ​ണ്ണി ജോ​സ​ഫ് ജ​യി​ച്ചു​ക​യ​റി​യ​ത്.

ക​ണ്ണൂ​ർ ഉ​ളി​ക്ക​ൽ പു​റ​വ​യ​ലി​ൽ വ​ട​ക്കേ​ക്കു​ന്നേ​ൽ ജോ​സ​ഫ്- റോ​സ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​യി തൊ​ടു​പു​ഴ​യി​ലാ​ണ് ജ​ന​നം. ഉ​ളി​ക്ക​ൽ, എ​ടൂ​ർ, കി​ളി​യ​ന്ത​റ സ്‌​കൂ​ളു​ക​ളി​ൽ പ​ഠ​നം. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദ​ം ക​ഴി​ഞ്ഞ് കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദം നേ​ടി. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി, മ​ട്ട​ന്നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്, ഉ​ളി​ക്ക​ൽ സ​ർ​വി​സ് സ​ഹ​. ബാ​ങ്ക് പ്ര​സി​ഡ​ന്റ്, ത​ല​ശ്ശേ​രി താ​ലൂ​ക്ക് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്റ്, ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ്, യൂ​ത്ത് കോ​ൺ​​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ്, യു.​ഡി.​എ​ഫ് ക​ണ്ണൂ​ർ ജി​ല്ല ചെ​യ​ർ​മാ​ൻ, ക​ണ്ണൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ന്റ് പ​ദ​വി​ക​ൾ വ​ഹി​ച്ചു. ഭാ​ര്യ: എ​ൽ​സി ജോ​സ​ഫ്. മ​ക്ക​ൾ: ആ​ഷ റോ​സ്, ഡോ. ​അ​ഞ്ജു റോ​സ്. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ് മാ​ത്യു, ഡോ. ​സാ​ൻ​സ് ബൗ​സി​ലി.

Tags:    
News Summary - Sunny Joseph, the Minister Kannur Waited For

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.