കാണാതായ ആദിവാസി പെൺകുട്ടിക​ളിലൊരാൾ ജീവനൊടുക്കി; മ​െറ്റയാൾ ഗുരുതരാവസ്ഥയിൽ

അടിമാലി(ഇടുക്കി): കാണാതായശേഷം തിരിച്ചെത്തിയ രണ്ട്​ ആദിവാസി പെൺകുട്ടികളിൽ ഒരാൾ വീട്ടിനുള്ളിൽ ജീവനൊടുക്കി. വിഷം കഴിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി വാളറ കുളമാംകുഴി ആദിവാസി കോളനിയിലെ 17കാരിയാണ്​ മരിച്ചത്. ഇതേ കോളനിയിലെ 21കാരിയാണ്​ വിഷം കഴിച്ചത്​. ഈ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം കഴിച്ചശേഷം തൂങ്ങിമരിക്കാനും പെൺകുട്ടി ശ്രമിച്ചിരുന്നു. ഇരുവരും സഹോദരിമാരുടെ മക്കളാണ്. 

വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടികളെ കാണാതാകുന്നത്. വിവരം ബന്ധുക്കൾ അടിമാലി പൊലീസിൽ അറിയിച്ചു. നാട്ടുകാരും പൊലീസും വനപാലകരുടെ സഹായത്തോടെ വാളറ വനമേഖലയിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അതിനിടെ, പെൺകുട്ടികൾ വെള്ളിയാഴ്ച സന്ധ്യയോടെ ​േകാളനിയിൽ തിരിച്ചെത്തി. ഇരുവരെയും വീട്ടുകാർ അടിമാലി പഞ്ചായത്ത്​ പ്രസിഡൻറുകൂടിയായ ബന്ധുവി​​െൻറ വീട്ടിൽ നിർത്തി. തുടർന്ന് പെൺകുട്ടികൾ തിരിച്ചെത്തിയ വിവരം പൊലീസിൽ അറിയിച്ചു. 
ശനിയാഴ്ച പെൺകുട്ടികളെ സ്​റ്റേഷനിൽ ഹാജരാക്കാൻ പൊലീസ്​ നിർദേശിച്ചു. സ്​റ്റേഷനിൽ ​േപാകണമെന്ന്​ പറഞ്ഞപ്പോൾ കുളിച്ച് ഡ്രസ് മാറി വരാമെന്നുപറഞ്ഞ് ഇരുവരും സ്വന്തം വീടുകളിലേക്ക് പോയി.

ഒരു മണിക്കൂർ കഴിഞ്ഞും വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ്​ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. വിവരമറിഞ്ഞ മുതിർന്ന പെൺകുട്ടി ഉടൻ കൈയിൽ കരുതിയ വിഷം കഴിക്കുകയായിരുന്നു. കുഴഞ്ഞുവീണതോടെ നാട്ടുകാരുടെ സഹായത്തോടെ ബന്ധുക്കൾ കോതമംഗലത്തും തുടർന്ന് എറണാകുളത്ത് ആശുപത്രിയിലും എത്തിച്ചു. ഇരുവരെയും കാണാതായത് സംബന്ധിച്ച് അവ്യക്തത നില നിൽക്കുകയാണ്. രാത്രി വനത്തിൽ തങ്ങിയെന്നാണ്​ പെൺകുട്ടികൾ പറഞ്ഞത്. ഇത് വിശ്വാസയോഗ്യമല്ല. അമിത േഫാൺവിളിയെച്ചൊല്ലി 21കാരിയെ കഴിഞ്ഞ ദിവസം മാതാവ്​ ശകാരിച്ചിരുന്നു. സംഭവം സംബന്ധിച്ച് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. 

Tags:    
News Summary - Suicide of teen tribal girl-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.