Posted On
date_range Updated On
date_range പുതുവൈപ്പിൽ മൂന്നംഗ കുടുംബം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
വൈപ്പിൻ: പുതുവൈപ്പിൽ മൂന്നംഗ കുടുംബത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗ്രാ മീണ വായനശാലക്ക് സമീപം ആനക്കാരൻ വീട്ടിൽ സുഭാഷൻ (52), ഭാര്യ ഗീത (48), മകൾ നയന (23) എന്നിവരാണ ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. നയന ദമ്പതികളുടെ ഏക മകളാണ്. സമീപത്ത് താമസിക്കുന്ന സുഭാഷെൻറ സഹോദരൻ സുരേഷ് രാവിലെ വീട്ടുകാരെ പുറത്ത് കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ബംഗളൂരു വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു നയന. ബി.ടെക് ബിരുദധാരിയായ നയന ഇഗ്നോ ഓപൺ സർവകലാശാലയിൽ അയാട്ട കോഴ്സ് വിദ്യാർഥിനിയാണ്. മകളെ കാണാനില്ലെന്ന് സുഭാഷൻ അടുത്തിടെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനൊപ്പം ഗോവയിൽ താമസിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് സുഭാഷൻ രണ്ടുദിവസം മുമ്പ് മകളെ കൂട്ടിക്കൊണ്ടുവെന്നന്ന് ഞാറക്കൽ പൊലീസ് പറഞ്ഞു.സി.ഐ എം.കെ. മുരളിയുടെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്േമാര്‍ട്ടം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.