കൊച്ചി: തനിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്ന എസ്.എൻ.ഡി.പി യോഗം ന േതാവ് സുഭാഷ് വാസുവിെൻറ ഹരജി ഹൈകോടതി ക്രൈംബ്രാഞ്ചിെൻറ റിപ്പോർട്ടിന് വേണ്ടി മാ റ്റി.
11.1 കോടിയുടെ ക്രമക്കേട് നടത്തിയെന്ന് കാട്ടി എസ്.എന്‍.ഡി.പി മാവേലിക്കര യൂനിയൻ അംഗം ദയകുമാര്‍ നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുഭാഷ് വാസുവിന് പുറമെ ഭാരവാഹികളായിരുന്ന സുരേഷ് ബാബു, ഷാജി എം. പണിക്കർ, എം. മധു, ശിവൻ എന്നിവർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ൈക്രംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. 2019 ആഗസ്റ്റ് ഒന്നിന് നൽകിയ പരാതിയിൽ തങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ െചയ്യാനുതകുന്ന വിധം ഏതെങ്കിലും പ്രേത്യക കുറ്റകൃത്യം ആരോപിക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമായതിനാൽ പരാതിയിൽ അന്വേഷണം നടത്താൻ പൊലീസിന് കഴിയില്ല. പൊലീസ് അന്വേഷണം നിയമപരമല്ലാത്തതും അനാവശ്യവുമാണെന്നും ഹരജിയിൽ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.