കൊല്ലം: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസുവിനെ പിരിച്ചുവി ട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ നടപടി കോടതി റദ്ദാക്കി. വെള്ളാപ്പള്ളിയുടെ നടപടിക്കെതിരെ സുഭാഷ് വാസു നൽകിയ ഹരജിയിലാണ് കൊല്ലം സബ് കോടതിയുടെ ഉത്തരവ്.
യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസു, സെക്രട്ടറി ബി. സുരേഷ് ബാബു എന്നിവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയോടും നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് സുഭാഷ് വാസുവിനോടും കോടതി നിർദേശിച്ചു.
മൈക്രോ ഫിനാൻസ് പദ്ധതിയിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയനിൽ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെത്തുടർന്നായിരുന്നു പുറത്താക്കൽ. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിയും സ്പൈസസ് ബോർഡ് ചെയർമാനുമായിരുന്ന സുഭാഷ് വാസു വെള്ളാപ്പള്ളിയുടെ ഉറ്റ സുഹൃത്തായിരുന്നു. ഇരുവരും തമ്മിൽ തെറ്റിയതിനെത്തുടർന്നാണ് പിരിച്ചുവിടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.