വിദ്യാർഥികൾക്ക്​ പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ പഠന സാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ ്പ്​. എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലാണ് പഠന സാമഗ്രികൾ​ ലഭ്യമാകുയെന്ന്​ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്​ അ റിയിച്ചു​.

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ, ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പാഠപുസ്തകങ്ങൾ, പ്രീ-പ് രൈമറി കുട്ടികൾക്കുള്ള പ്രവർത്തന കാർഡുകൾ, അധ്യാപകർക്കുള്ള കൈപുസ്തകങ്ങൾ, ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നതിനുള്ള റഫറൻസ് പുസ്തകങ്ങൾ, ജീവിത നൈപുണി വിദ്യാഭ്യാസത്തിനുള്ള പുസ്തകങ്ങൾ, അനുബന്ധ വായനക്കുള്ള റഫറൻസ് പുസ്തകങ്ങൾ, ഡി.എൽ.എഡ് പാഠ്യപദ്ധതി, അധ്യാപക വിദ്യാർഥി കൾക്കുള്ള പിന്തുണ സഹായികൾ, വിവിധ ഗവേഷണ റിപ്പോർട്ടുകൾ എന്നിവ​ വെബ്​സൈറ്റിൽ ലഭിക്കും.

കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കോവിഡ്19 വ്യാപനം ഇല്ലാതാക്കുന്നതിനായി നിയന്ത്രിക്കപ്പെട്ട ഗതാഗത സംവിധാനം പുന:സ്ഥാപിച്ചാൽ എല്ലാ പാഠപുസ്തകങ്ങളും സ്കൂളുകളിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Study Material available at SCERT Website Prof. C. Raveendranath -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.