തിരുവനന്തപുരം: പ്രളയം മൂലം കേരളത്തിെൻറ ജൈവവൈവിധ്യ മേഖലയിലുണ്ടായ മാറ്റങ്ങൾ പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിെൻറ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികളുമായി ചേര്‍ന്നാണ് മേഖലയിലെ മാറ്റം പഠിക്കുക.
പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വെ നടത്താനാണ് തീരുമാനം. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറു പേരുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. സംസ്ഥാനതല സമിതിയുടെ നിരീക്ഷണത്തിൽ ഒരു മാസത്തിനകം സർവേ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർവ്വേ റിപ്പോര്‍ട്ടിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തിെൻറ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.