മാഹിയിൽ പുതുമയുള്ള ധർണ; അധ്യാപകൻ കടിച്ചത്​ വാത്​സല്യത്തോടെയെന്ന്​ കുട്ടികളും രക്ഷിതാക്കളും

മാഹി: വെസ്റ്റ് പള്ളൂർ ഗവ.എൽ.പി സ്കൂളിൽ പുതുമയുള്ള ധർണയുമായി വിദ്യാർഥികൾ. അധ്യാപകനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ  സ്കൂളിന് മുന്നിൽ ധർണ നടത്തിയത്. അധ്യാപകൻ വാത്സല്യപൂർവം കുട്ടികളുമായി നടത്തിയ ഇടപെടലുകൾ പീഡനമായി ചിത്രീകരിച്ച് അധ്യാപകനെ അപമാനിക്കാനും നിയമകുരുക്കിൽ പെടുത്താനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ധർണ നടത്തിയത്. 

നാലാം ക്ലാസി​െല വിദ്യാർഥികൾക്ക്​ ക്വിസ്​ മത്​സരം നടത്തിയിരുന്നു. ഒന്നാം സ്​ഥാനം നേടിയ വിദ്യാർഥി സമ്മാനം ആവശ്യപ്പെട്ടപ്പോൾ വാത്​സല്യപൂർ കടിച്ചുവെന്നും മറ്റു കുട്ടികൾ തങ്ങൾക്കും ഇതേ സമ്മാനം വേണമെന്ന്​ ആവശ്യപ്പെട്ടുവെന്നുമാണ്​ വിദ്യാർഥികളും രക്ഷിതാക്കളു പറയുന്നത്​.

എന്നാൽ ക്വിസ് മത്സരം നടത്തിയ അധ്യാപകൻ 19 വിദ്യാർഥികളെ കടിച്ച് പരിക്കേൽപ്പിച്ചതായി ആരോപിച്ച് എൻ.എസ്.യു (നാഷണൽ സ്​റ്റുഡൻറ്​സള യൂണിയൻ) വാണ് രംഗത്തെത്തിയത്. ഇവർ ചൈൽഡ് ലൈനിൽ പരാതിയും നൽകി. പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ആക്ഷേപിച്ച് എൻ.എസ്​.യു വാർത്താ സമ്മേളനം നടത്തിയിരുന്നു. 

Tags:    
News Summary - Students Protest For Teacher - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.