കോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ ഹോസ്റ്റലിനു മുന്നിൽ കുത്തിക്കൊന്ന കേസിൽ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ വീണ്ടും ജയിലിലേക്കയച്ചു. മടവൂർ സി.എം സെൻറർ സ്കൂൾ എട്ടാംതരം വിദ്യാർഥി അബ്ദുൽ മാജിദിനെ കൊന്ന കേസിൽ കാസർകോട് മുളിയാർ സ്വദേശി ഷംസുദ്ദീനെയാണ് (33) കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
വെള്ളിയാഴ്ച അറസ്റ്റിലായ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും െതളിവെടുപ്പിനും രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
ശനി, ഞായർ ദിവസങ്ങളിലായി കൊല നടന്ന മടവൂർ സി.എം സെൻറർ ദഅ്വ ഹോസ്റ്റൽ പരിസരം ഉൾപ്പെടെ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. കൊലക്ക് ഉപയോഗിച്ച കത്തി, പ്രതിയുടെ ചോരപുരണ്ട വസ്ത്രം തുടങ്ങിയ തെളിവുകൾ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. സി.എം സെൻററിെൻറ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന രണ്ടുകുട്ടികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാൽ കൊലപാതക്കേസിനു പുറമെ മറ്റു രണ്ടു കേസുകൾകൂടി രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്.
ചേവായൂർ സി.െഎ കെ.കെ. ബിജുവിെൻറ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മാനന്തവാടി കാരക്കാമല ചിറയിൽ മമ്മുട്ടി മുസ്ലിയാരുടെ മകനാണ് കൊല്ലപ്പെട്ട മാജിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.