പാലായിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കോട്ടയം: പാലായിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. പാലാ ചക്കാംപുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. ഒരാഴ്ചയിലേറെയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി.

നില വഷളായതിനെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രണ്ടു ദിവസമായി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നു. ഡയാലിസിസ് അടക്കം ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് 14 വയസുകാരന്റെ അന്ത്യം.

കുറച്ചുദിവസങ്ങളായി കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ ജില്ലയിൽ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഭൂരിഭാഗവും ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. വിദ്യാർഥിയുടെ മരണം റിപ്പോർട്ട് ചെയ്തതോടെ മേഖലയിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Student who was being treated for jaundice died in Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.