പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് പത്രവിതരണത്തിന് പോയ വിദ്യാർഥി മരിച്ചു

വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാർഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തിയിൽ താമസിക്കുന്ന ചെട്ടിപ്പടി സ്വേദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (16) ആണ് മരിച്ചത്.

രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈൻ വെള്ളത്തിൽ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തിൽ ചവിട്ടിയതാണ് ഷോക്കേൽക്കാൻ കാരണം.

സ്ഥിരമായി ഇതുവഴിയാണ് ശ്രീരാഗ് പത്ര വിതരണത്തിന് പോയിരുന്നത്. സമീപത്ത് ആമകളും ഷോക്കേറ്റ് ചത്ത നിലയിലാണ്.

ശ്രീരാഗിന്‍റെ മാതാവ്: സുബിത.

Tags:    
News Summary - Student dies after being electrocuted by fallen power line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.