പൊത്തിൽ നിന്ന് തത്തയെ എടുക്കാൻ കയറിയ വിദ്യാർഥി തെങ്ങ് ഒടിഞ്ഞുവീണ് മരിച്ചു

ആറാട്ടുപുഴ: തെങ്ങിൽ കയറി തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങൊടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. ആലപ്പുഴ കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മയാണ് (17) മരിച്ചത്.

പുല്ലുകുളങ്ങര-കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിന് വടക്ക് വശമുള്ള പറമ്പിലെ മണ്ട പോയി നിന്ന ഉയരമുള്ള തെങ്ങിന്‍റെ പൊത്തിൽ നിന്നും തത്തക്കുഞ്ഞുങ്ങളെ എടുക്കാനായി കയറുന്നതിനിടെ പഴകി ദ്രവിച്ച് നിന്ന തെങ്ങിൻ്റെ ചുവട് ഭാഗം വെച്ച് ഒടിഞ്ഞ് വീഴുകയായിരുന്നു. നിലത്തുവീണ കൃഷ്ണ ചൈതന്യയെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും സമീപവാസികളും ചേർന്ന് ഉടൻ തന്നെ ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മുതുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. സംസ്കാരം പിന്നീട്. മധുര മീനാക്ഷി സഹോദരിയാണ്. 

Tags:    
News Summary - student died after a coconut plant fell down arattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.