പാലക്കാട്: വിദ്യാർഥികളുടെ യാത്രനിരക്കിൽ വിട്ടുവീഴ്ചക്കില്ലാതെ ബസുടമകൾ. രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് പ്രകാരം വിദ്യാർഥികളുടെ നിരക്കുവർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ പാലക്കാട് ചേർന്ന ഒാൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ബസുടമകളുടെ ഭീഷണിക്ക് സർക്കാർ വഴങ്ങാതിരുന്നതിനാലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടുരൂപയാക്കണമെന്നും 2.5 കിലോമീറ്ററിന് ശേഷം ചാർജിെൻറ 25 ശതമാനം നൽകണമെന്നുമാണ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിൽ പറയുന്നത്.
സർക്കാർ അംഗീകൃത യാത്ര പാസില്ലാത്ത വിദ്യാർഥികൾക്കും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ കുട്ടികൾക്കും യാത്ര ആനുകൂല്യം നൽകേണ്ടതില്ലെന്നും ആർ.ടി.ഒ നൽകുന്ന കാർഡില്ലാത്തവർക്ക് ജൂൺ ഒന്നുമുതൽ കൺസഷൻ നൽകേണ്ടെന്നും യോഗം തീരുമാനിച്ചു.
സ്വകാര്യ ബസുകൾ നൽകുന്ന അതേ നിരക്കിൽ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിലും കൺസഷൻ നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പഠനം സ്വകാര്യ ബസുടമകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.