പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂൾ: ജാതിവിവേചനത്തിനെതിരെ വീണ്ടും വിദ്യാർഥി പ്രവേശനം

പേരാമ്പ്ര: ജാതിവിവേചനത്തിനെതിരെ പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ വീണ്ടും വിദ്യാർഥി പ്രവേശനം നടത്തി കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് പുതിയ ചരിത്രം രചിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാംബവ വിദ്യാർഥികൾ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന് നല്ല അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും മറ്റു വിദ്യാർഥികൾ പ്രവേശനം നേടാത്തത് ജാതിവിവേചനത്തി​െൻറ ഭാഗമാണെന്ന് വ്യാപക പരാതി ഉയർന്നു.

അയിത്തം അവസാനിപ്പിക്കാൻ ജനകീയ കമ്മിറ്റി രൂപവത്​കരിച്ച് വിപുലമായ പദ്ധതി ആവിഷ്​കരിച്ചെങ്കിലും മറ്റു വിദ്യാർഥികൾ മാത്രം എത്തിച്ചേർന്നില്ല. എന്നാൽ, കഴിഞ്ഞവർഷം കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ്​ (കെ.എസ്.ടി.എം) സംഘടനയിലെ അംഗങ്ങളുടെ ആറു വിദ്യാർഥികളെ വെൽഫെയർ സ്കൂളിൽ ചേർത്ത് ജാതിവിവേചനത്തിനെതിരെ മഹത്തായ സന്ദേശം നൽകുകയായിരുന്നു.

ഇതുകൊണ്ട് അവസാനിപ്പിക്കാതെ ഈ അധ്യയന വർഷവും കെ.എസ്.ടി.എം നേതൃത്വത്തിൽ ഇതര വിദ്യാർഥികളെ സ്കൂളിൽ ചേർക്കുകയാണ്. പ്രവേശനത്തി​െൻറ ഭാഗമായി ഈമാസം അഞ്ചിന് രാവിലെ 10. 30 ന് ഓൺലൈൻ നവോത്ഥാന സമ്മേളനം നടക്കും. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കവി സച്ചിദാനന്ദൻ, കെ. അംബുജാക്ഷൻ എന്നിവർ പങ്കെടുക്കുമെന്ന് കെ.എസ്.ടി.എം നേതാക്കളായ കെ. നൂഹ്, എം.വി. അബ്​ദുറഹ്മാൻ, അബ്​ദുൽ റഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.