തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്ന​തി​ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​ക്ക് പി​ഴ 

പിറവം: തെരുവുനായ്ക്കളെ കൊന്നതിന് പിറവം നഗരസഭ കൗൺസിലർ ജിൽസ് പെരിയപ്പുറമടക്കം 10 പേർക്ക് കോടതി പിഴ ചുമത്തി. 750 രൂപ വീതമാണ് പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബിന്ദു മേരി െഫർണാണ്ടസ് പിഴ വിധിച്ചത്. തെരുവുനായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ആദ്യ കോടതി വിധിയാണിത്. 

2016 സെപ്റ്റംബർ 16ന് കൗൺസിലറുടെ നേതൃത്വത്തിൽ പിറവം ടൗണിലെ പത്തോളം തെരുവുനായ്ക്കളെ കൊന്നിരുന്നു. തെരുവുനായ് ആക്രമണം വ്യാപകമായതിനെത്തുടർന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ആഹ്വാനപ്രകാരമാണ് പിറവത്തും കൗൺസിലറുടെ നേതൃത്വത്തിൽ  രംഗത്തിറങ്ങിയത്. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ജിൽസ് പെരിയപ്പുറത്തിന് 50,000 രൂപ പാരിതോഷികവും നൽകി. 

എന്നാൽ, നായ്ക്കൾ വാഹത്തിന് കുറുകെ ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിറവം സ്വദേശി ഷൈമോ​െൻറ ചികിത്സ ചെലവിനായി ഉടൻ പണം കൈമാറി. പാരിതോഷികം വാങ്ങിയ കൗൺസിലർക്കെതിരെ കേസെടുക്കാൻ വിജിലൻസ് മേധാവി നിർദേശം നൽകി. കേസി​െൻറ ത്വരിത പരിശോധന വിജിലൻസ് ഡിവൈ.എസ്.പി രമേശി​െൻറ നേതൃത്വത്തിൽ നടന്നു. കഴിഞ്ഞദിവസം ജിൽസിനെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. ആക്രമണകാരികളായ തെരുവുനായ്ക്കൾക്കെതിരെ ഇനിയും രംഗത്തിറങ്ങുമെന്ന് യൂത്ത് ഫ്രണ്ട്--എം സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ ജിൽസ് പെരിയപ്പുറം പറഞ്ഞു.
 

Tags:    
News Summary - street dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.