തീരക്കടലിൽ ചീനവലയുടെ മരക്കുറ്റിയിൽ കുടുങ്ങിയ ഉടുമ്പ്
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി മഹാത്മാഗാന്ധി കടപ്പുറത്തെത്തുന്ന സഞ്ചാരികളുടെയും നാട്ടുകാരുടെയും മനം വേദനിപ്പിക്കുന്ന കാഴ്ചയായി മാറിയിരിക്കയാണ് നാല് അടിയോളം നീളം വരുന്ന ഉടുമ്പ്. നോർത്ത് കടപ്പുറത്ത് ബാസ്റ്റിൻ ബംഗ്ലാവിന് പിറക് വശത്തെ തീരക്കടലിൽ പണിതീരാത്ത ഒരു ചീനവലയുടെ ആറടി ഉയരമുള്ള മരകുറ്റിക്ക് മുകളിൽ കയറി കഴിഞ്ഞ നാല് ദിവസമായി കുടുങ്ങിക്കിടക്കുകയാണ് ഈ ഉടുമ്പ്.
കടലിലൂടെ ഒഴുകി എത്തിയ ഈ ഉടുമ്പ് ജീവൻരക്ഷാർത്ഥം മരക്കുറ്റിയിൽ കയറിയതാവാമെന്നാണ് നാട്ടുകാർ പറയുന്നത്. ഇറങ്ങിയാൽ വീണ്ടും കടലിൽ വീഴുമോ എന്ന ഭയത്താൽ കഴിയുകയാണ് ഉടുമ്പ്. ഭയം മൂലം കാര്യമായി ശരീരം അനക്കാതെ ഒരേ ഇരുപ്പ് ഇരിക്കുകയാണ് ഉടുമ്പ്. പലരും കണ്ടുപോകുന്നതല്ലാതെ രക്ഷാപ്രവർത്തനം ഏറെ അപകടം നിറഞ്ഞതിനാൽ ശ്രമം നടത്തുന്നില്ല.
ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ ഏറെ അവശനാണ് ഉടുമ്പ്. ഇതിന്‍റെ ജീവൻ രക്ഷിക്കാനുള്ള നടപടി അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.