Posted On
date_range Updated On
date_range സുല്‍ത്താന്‍ ബത്തേരിയില്‍ തെരുവുനായയുടെ ആക്രമണം: എട്ട് പേര്‍ക്ക് പരിക്ക്
കൽപറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ തെരുവുനായയുടെ ആക്രമണത്തിൽ എട്ട്പേർക്ക് പരിക്കേറ്റു. ബത്തേരി പൊലീസ് സ് റ്റേഷന്‍ റോഡ് പരിസരത്തും ചുങ്കം കോട്ടക്കുന്ന് ഭാഗത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്.
കോട്ടക്കുന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരൻ എഡ്വേര്‍ഡ്, ചെതലയം സ്വദേശി മറിയം (50), മിൻറ് മാളിലെ സെക്യൂരിറ്റി പ്രകാശന്‍ (42), ഇഖ്‌റ ആശുപത്രിയിലെ ഡോ. നീതു (28), പൊലീസ് ക്വാർട്ടേഴ്‌സില്‍ താമസിക്കുന്ന പ്രിയ (28), ചാക്കോ (32), ഗുരുവായൂരപ്പന്‍ (48), എന്നിവര്‍ക്കാണ് പരിേക്കറ്റത്. ചില വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി പറയുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു തെരുവ് നായയുടെ ആക്രമണം. പരിക്കേറ്റവർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.