???. ??.?. ??????? ??? ???. ??????? ????????? ?????????? ?????? ?????????????????? (??? ??????)

ലളിത വിസ്മയം...

രോഗത്തെയും പ്രായത്തെയും തോൽപിച്ച് പ്രചോദനജീവിതം നയിച്ച വ്യക്​തിയായിരുന്നു ഞ ായറാഴ്​ച അന്തരിച്ച ഡോ. പി.എ. ലളിത. അവരുമൊത്തുള്ള ഫോ​ട്ടോഷൂട്ട് അനുഭവം ഫോ​േട്ടാഗ്രാഫർ അജീബ് കൊമാച്ചി പങ്ക ുവെക്കുന്നു (2018 ഒക്​ടോബർ ലക്കം കുടുംബത്തിൽ പ്രസിദ്ധീകരിച്ചത്​).

പ്രായം വകവെക്കാതെ ഊർജസ്വലതയോടെ ജീവിതത്തെ കാണുന്ന ഒരു കവർചിത്രത്തിനുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങൾ. സത്യത്തിൽ ഏറെയൊന്നും ചിന്തിക്കാതെ മനസ്സിൽ വന്നത് ഡോക്ടർ ലളിതച്ചേച്ചിയുടെ മുഖമായിരുന്നു. കോഴിക്കോട് നഗരത്തിലെ ആർക്കും സുപരിചിതമാണ് ഈ മുഖം. എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ ആൻഡ്​ യൂറോളജി സ​​െൻറർ മാനേജിങ് ഡയറക്ടറും െഎ.എം.എ വനിത വിഭാഗം സ്ഥാപക ചെയർ​േപഴ്സനുമാണ് ഡോ. പി.എ. ലളിത. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിൽ സകല തുറകളിലും നമുക്കീ ഡോക്ടറെ കാണാം. ജന്മംകൊണ്ട് തിരുവിതാംകൂറുകാരിയാണെങ്കിലും തനി നാടൻ കോഴിക്കോട്ടുകാരിയാണിന്നിവർ.

അർബുദം പലതവണ ആക്രമിച്ചിട്ടും പോരാടി വിജയശ്രീലാളിതയായി എല്ലാവർക്കും പ്രചോദനമായി, ചിരിക്കുന്ന മുഖത്തോടെ ഇതാ നമ്മുടെ മുന്നിൽ നിൽക്കുകയാണ് ലളിതച്ചേച്ചി. ഡോക്ടർമാർ രോഗിയുടെ നന്മക്കായി ചില കള്ളങ്ങളെല്ലാം പറയുമെന്ന് ഡോക്ടർ. ‘‘പ​േക്ഷ ഇവിടെ ഞാൻ തുടക്കത്തിൽ ഏറെ കൺഫ്യൂസ്ഡ് ആയിരുന്നു. പിന്നീട് രോഗത്തെ കൂട്ടുകാരനായി കണ്ടു ഭക്തിയിലൂടെ അതെല്ലാം മറികടന്നു’’.

‘‘മൂന്നു മണിക്ക് മലബാർ ആശുപത്രീന്നെത്തും, നാലുമണിക്ക് അജീബ് പോരൂ...’’ ചിത്രമെടുക്കാനുള്ള അനുമതിയായി. ഇതാണ് ലളിതേച്ചി. ഒരിക്കൽ എ​​​െൻറ ‘നഷ്​ടബാല്യം’ ഫോട്ടോ എക്സിബിഷനു ക്ഷണിച്ചത്​ ഒാർമ വരുന്നു. ബാല്യത്തെക്കുറിച്ചു നല്ലൊരു മെസേജ്​ ഉള്ളതുകൊണ്ടാണ് ഓടിവന്നത്. ആശംസക്കുശേഷം തിരക്കുകൂട്ടി പറഞ്ഞു, ഓപറേഷൻ തിയേറ്ററിൽ നിന്നാണീ വരവെന്ന്. പത്രപ്രവർത്തകർക്കിടയിൽ, എഴുത്തുകാർക്കിടയിൽ, ഡോക്ടർമാർക്കിടയിൽ, സാധാരണക്കാർക്കിടയിൽ... എവിടെ തിരഞ്ഞാലും ലളിത ഡോക്ടർ സജീവമായി രംഗത്തുണ്ടാവും.

ബുള്ളറ്റിൽ കയറിയുള്ള ചിത്രമാണെന്നറിഞ്ഞപ്പോഴും പതിവ് പുഞ്ചിരിയോടെ ഞാൻ എന്തിനും റെഡിയെന്ന മട്ടിലായി ഡോക്ടർ. വീണാൽ ഹോസ്പിറ്റലിലേക്കെത്തിക്കണം കേട്ടോ എന്ന് തമാശ പറഞ്ഞ് ഡോക്ടർ റെഡിയായി. ഷൂട്ട് ആരംഭിച്ചപ്പോൾ ഡോക്ടർ തികച്ചും പ്രഫഷനൽ റൈഡറെപോലെ ബുള്ളറ്റിൽ കയറിയിരുന്ന് പോസ്​ ചെയ്തു. നന്ദി, ഡോക്ടർ, ഞങ്ങൾ പുതിയ തലമുറയിലുള്ളവർക്കു നിങ്ങളിൽ ഏറെ പാഠമുണ്ട്...

Tags:    
News Summary - story about doctor lalita

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.