representational image
Posted On
date_range Updated On
date_range 13 കാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന് ശിക്ഷ വിധിച്ച് അതിവേഗകോടതി
ഇടുക്കി: 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ശിക്ഷ വിധിച്ച് അതിവേഗകോടതി. 30 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. അതോടൊപ്പം പീഡനത്തിനിരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു.
രണ്ടാനച്ഛനായ പ്രതി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും അനുജത്തിയും മൊഴി നൽകിയിരുന്നെങ്കിലും 13 കാരിയുടെ അമ്മ പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. എന്നാൽ പ്രതിക്കെതിരെ ചുമത്തിയ വകുപ്പുകൾ സംശയാതീതമായി തെളിഞ്ഞതോടെ കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.