Posted On
date_range Updated On
date_range സിബിൽ സ്കോർ കുറവെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. പിതാവിന്‍റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലിൽ എൻജിനീയറിങ് വിദ്യാർഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡ്‌ഡിറിക് നൽകിയ ഹരജിയിലുണ്ടായ സിംഗിൾബെഞ്ച് ഉത്തരവാണ് സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവാണിത്.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സിംഗിൾ ബെഞ്ച് വായ്പയായി 4.07 ലക്ഷം രൂപ നൽകാൻ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് എസ്.ബി.ഐ അപ്പീൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.