കൊച്ചി: നിക്ഷേപത്തട്ടിപ്പ് കേസിൽ നടി ആശാ ശരത്തിന് ആശ്വാസം. നടിക്കെതിരായ കേസിലെ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. കൊട്ടാരക്കര പൊലീസ് ആണ് ആശാ ശരത്തിനെതിരെ കേസെടുത്തത്.
ആശാ ശരത്ത് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു. എന്നാൽ താനുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് കാണിച്ച് പിന്നീട് ആശാശരത്ത് രംഗത്തുവന്നു.
ആശാ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് എസ്.പി.സി. ഈ കമ്പനിയുമായി ചേർന്ന് ഓൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി ആശാ ശരത്ത് രാജ്യം വിട്ടു എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാർത്ത. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും ഇതിന്റെ ഭാഗമാണെന്നും ആരോപണമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.