1. ദ്രൗപദി മുർമു ശബരിമലയിൽ 2. രാഷ്ട്രപതിയെ വിമർശിച്ചുള്ള ഡിവൈ.എസ്.പിയുടെ സ്റ്റാറ്റസ്

രാഷ്ട്രപതിയുടെ സന്ദർശനത്തെ വിമർശിച്ച് സ്റ്റാറ്റസ്; ഡിവൈ.എസ്.പിയോട് വിശദീകരണം തേടി എസ്.പി

പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല സന്ദർശനത്തെ വിമർശിച്ച് വാട്ട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈ.എസ്.പിയോട് വശദീകരണം തേടി പാലക്കാട് എസ്.പി. ആലത്തൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാറിനോടാണ് എസ്.പി വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് വിവരം.

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തിയതിന് പിന്നാലെയാണ് ഡിവൈ.എസ്.പി ആർ. മനോജ് കുമാർ വിമർശന കുറിപ്പ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്. ഹൈകോടതി വിധി കാറ്റിൽ പറത്തി, പലവിധ ആചാരലംഘനങ്ങൾ നടത്തിയാണ് രാഷ്ട്രപതിയും സുരക്ഷാ ഉദ്യോഗസ്ഥരും ശബരിമല ദർശനം നടത്തിയതെന്നായിരുന്നു വിമർശനം.

'ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വി.ഐ.പി പരിഗണന നൽകരുതെന്നും ആരെയും വാഹനത്തിൽ മല കയറ്റരുതെന്നും ഒക്കെയുള്ള പല വിധ ആചാര ലംഘനങ്ങൾ ഇന്ത്യൻ പ്രസിഡന്‍റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോൾ സംഘികളും കോൺഗ്രസും ഒരുവിധ നാമജനയാത്രകളും നടത്തിയില്ല. മാപ്രകൾ ചിലച്ചില്ല. ഇത് പിണറായി വിജയനോ ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ എന്താകും പുലിൽ. അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ്.' -ഇതാണ് ഡിവൈ.എസ്.പിയുടെ വിവാദ സ്റ്റാറ്റസ്.

അതേസമയം, സ്റ്റാറ്റസ് വിവാദമായതോടെ വിശദീകരണവുമായി ഡിവൈ.എസ്.പി രംഗത്തെത്തി. ട്രെയ്ൻ യാത്രക്കിടെ വാട്ട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കുകയായിരുന്നുവെന്നാണ് ഡിവൈ.എസ്.പിയുടെ വിശദീകരണം. 

Tags:    
News Summary - Status criticizing the President's visit; SP seeks explanation from DySP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.