Posted On
date_range Updated On
date_range മീഡിയാവൺ സംപ്രേഷണം തടഞ്ഞത് ഭരണകൂട ഭീകരത -എസ്.ഡി.പി.ഐ
കോഴിക്കോട് : കേന്ദ്ര സർക്കാരിന്റെയും ഫാഷിസ്റ്റ് ശക്തികളുടെയും ഭീകരത തുറന്നു കാണിച്ചതിന്റെ പേരിൽ മീഡിയ വൺ സംപ്രേഷണം തടഞ്ഞതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു,. സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ. റഷീദ് ഉമരി ഉദ്ഘാടനം നിർവഹിച്ചു.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണം ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ആദ്യ നീക്കമാണ്. ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജില്ലാ സെക്രട്ടറി നിസാർ അഹമ്മദ്, ജലീൽ സഖാഫി എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.