സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു. പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ കായികാധ്യാപകനും കോഴിക്കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ എക്‌സിക്യൂട്ടിവ് അംഗവുമാണ്.

കബഡി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സൈക്ലിങ് അസോസിയേഷന്‍, സൈക്കിള്‍പോളോ അസോസിയേഷന്‍, റഗ്ബി അസോസിയേഷന്‍ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക്. 

Tags:    
News Summary - State Sports Council member T.M. Abdurahiman Master passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.