സംസ്ഥാന സർക്കുലറിൽ ഗാന്ധി നിന്ദ: പിൻവലിക്കണമെന്ന്​ സുധീരൻ

തൃശൂർ: ഗാന്ധിരക്​തസാക്ഷിത്വ ദിന ചടങ്ങ്​ സംഘടിപ്പിക്കുന്നത്​ സംബന്ധിച്ച്​ ഗാന്ധിജിയുടെ പേര്​ പറയാതെ സംസ്​ഥാന സർക്കാർ ഇറക്കിയ സർക്കുലർ പിൻവലിച്ച്​ ജന​േത്താട്​ മാപ്പ്​ പറയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ വാർത്താസമ്മേളനത്തിൽ ആവശ്യ​െപ്പട്ടു.

സ്വാതന്ത്ര്യ സമരത്തിൽ പ​െങ്കടുത്ത്​ ജീവൻവെടിഞ്ഞവരുടെ സ്​മരണക്ക്​ എന്നാണ്​ സർക്കുലറിൽ പറയുന്നത്​. ജനുവരി 30 കാലങ്ങളായി ലോകമാകെ ഗാന്ധിജിയുടെ രക്​തസാക്ഷിത്വ ദിനമായാണ്​ ആചരിക്കുന്നത്​. എന്നാൽ പൊതുഭരണ വകുപ്പ്​ ഇറക്കിയ സർക്കുലറിൽ ഗാന്ധിജിയെന്ന ഒരു പേ​രേയില്ല. ഗാന്ധി നിന്ദയുടെയും അസഹിഷ്​ണുതയുടെയും കാര്യത്തിൽ സി.പി.എം ബി.ജെ.പിക്ക്​ ഒപ്പമാണെന്ന്​ വ്യക്​തമാക്കുന്നതാണ്​ ഇൗ സർക്കുലറെന്ന്​ അദ്ദേഹം പറഞ്ഞു.

പൊതുഭരണ വകുപ്പിന്​ നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പേർ കാണുകയും ഹൈകോടതിക്കുൾപ്പെടെ അയക്കുകയും ​െചയ്യുന്ന സർക്കുലർ രാജ്യത്തിന്​ അപമാനമാണ്​. ഗാന്ധിജിയുടെ രക്​തസാക്ഷിത്വ ദിനം പ്രത്യേകം പരാമർശിച്ച്​ പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും സുധീരൻ ആവശ്യ​െപ്പട്ടു.

Tags:    
News Summary - state govt. circular insult gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.