കെ.എം. ബഷീറി​െൻറ കുടുംബത്തിന് സർക്കാർ സഹായധനം കൈമാറി

ഇരിങ്ങാവൂർ (മലപ്പുറം): ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച വാഹനമിടിച്ച് മരിച്ച സിറാജ് ദിനപത്രം ത ിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം. ബഷീറി​​െൻറ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം മന്ത്രി ഡോ. കെ.ടി. ജലീൽ ബ ന്ധുക്കൾക്ക് കൈമാറി. ബഷീറി​​െൻറ വീട്ടിൽ നേരിട്ടെത്തിയാണ് ചെക്ക് നൽകിയത്​.

ബഷീറി​​െൻറ രണ്ടു മക്കളുടെ പേരിൽ നാല് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും ബഷീറി​​െൻറ മാതാവിന് രണ്ടു ലക്ഷം രൂപയുമാണ്​ സഹായം. ബഷീറി​​െൻറ ഭാര്യാപിതാവ് മുഹമ്മദ്കുട്ടി മന്ത്രിയിൽനിന്ന് ഏറ്റു വാങ്ങി. ബഷീറി​​െൻറ ഭാര്യക്ക്​ ജോലി നൽകാൻ മന്ത്രിസഭ തീരുമാനത്തി​​െൻറ അടിസ്​ഥാനത്തിൽ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്​. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിച്ചു വരുകയാണ്.

മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക്, തിരൂർ തഹസിൽദാർ ടി. മുരളി, സിറാജ് ഡയറക്ടർമാരായ വണ്ടൂർ അബദുർറഹ്മാൻ ഫൈസി, എ. സൈഫുദ്ദീൻ ഹാജി, ബഷീറി​​െൻറ സഹോദരങ്ങളായ അബ്​ദുറഹ്​മാൻ, അബ്​ദുൽ ഖാദർ, ഉമർ, ഭാര്യാ സഹോദരൻ താജുദ്ദീൻ, പഞ്ചായത്തംഗം അബ്​ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - state government's help fund handed over to KM Bsheer's family -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.