അടിയന്തര നിയമസഭാ സമ്മേളനം വിളിക്കുന്നു; പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ച്​ ചേർക്കാൻ സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട്​ ഞായറാഴ്​ച മൂന്ന്​ മണിക്ക്​ മന്ത്രിസഭാ യോഗം ചേരും. ഈ യോഗത്തിന്​ ശേഷമാവും അടിയന്തര നിയമസഭാ സമ്മേളനം വിളിക്കുന്നത്​ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാവുക.

പട്ടിക വിഭാഗങ്ങളുടെ സംവരണം പത്ത്​ വർഷത്തേക്ക്​ കൂടി ദീർഘിപ്പിച്ചുകൊണ്ടുള്ള നിയമം പാസാക്കലാണ്​ സമ്മേളനത്തി​​െൻറ മുഖ്യ അജണ്ടയെന്നാണ്​ സൂചന. കഴിഞ്ഞ നവംബറിൽ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ സംവരണം 10 വർഷത്തേക്ക്​ ദീർഘിപ്പിച്ച്​ കേന്ദ്രസർക്കാർ നിയമം പാസാക്കിയിരുന്നു. ഇതി​​െൻറ ചുവടുപിടിച്ച്​ സംസ്ഥാന നിയമസഭകളും നിയമം പാസാക്കണം. ഇതിനായാണ്​ അടിയന്തര നിയമസഭാ സമ്മേളനം.

അതേസമയം, പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളും നിയമസഭാ സമ്മേളനത്തിൽ ചർച്ചയായേക്കും. പൗരത്വ നിയമഭേദഗതിയെ എതിർത്ത്​ നിയമസഭാ പ്രമേയം പാസാക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

Tags:    
News Summary - State assembly meeting-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.