തൃശൂരിൽ മധ്യവയസ്​കനെ സുഹൃത്ത്​ കുത്തിക്കൊന്നു

തൃശൂർ: എരുമപ്പെട്ടി കുറുവന്നൂരിൽ മധ്യവയസ്കനെ കുത്തികൊലപ്പെടുത്തി. തണ്ടിലം സ്വദേശി ശാന്തിനികേതൻ ആണ് കൊല്ലപ്പെട്ടത്. ശാന്തിനികേത​​​​​െൻറ സുഹൃത്തായ ചീനിക്കവളപ്പിൽ രാജു എന്നയാളാണ് കുത്തിയത് . കൊച്ചുമക്കളോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശാന്തിനികേതൻ റോഡിൽ രാജുവിനെ കണ്ടപ്പോൾ കുശലം പറയാൻ വണ്ടി നിർത്തിയപ്പോഴാണ് കുത്തേറ്റത്.

നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിനികേതൻ വഴിമധ്യേ മരിച്ചു. സംഭവത്തിനു ശേഷം കുത്തിയ കത്തിയുമായി പ്രതി എരുമപ്പെട്ടി പോലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ അറസ്​റ്റ് രേഖപെടുത്തി. ചാവക്കാട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. രാജുവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു.

 

Tags:    
News Summary - Stabbed to death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.