തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പിൽ അടുത്തവർഷം മുതൽ പരിഷ്കാരം കൊണ്ടുവരാൻ വിദ്യാഭ്യാസവകുപ്പ് നടപടികൾ തുടങ്ങി. ഇതിെൻറ ഭാഗമായി മൂല്യനിർണയ ക്യാമ്പുകളിൽ പെങ്കടുക്കുന്ന അധ്യാപകരിൽനിന്ന് ഉൾപ്പെടെ അഭിപ്രായങ്ങൾ ശേഖരിച്ച് പരീക്ഷഭവൻ സർക്കാറിന് കൈമാറും.
ചോദ്യപേപ്പർ തയാറാക്കുന്ന രീതിയിൽ ഉൾപ്പെടെ മാറ്റങ്ങൾ വേണമെന്ന നിർദേശങ്ങൾ പരീക്ഷഭവൻ അധികൃതർ മുമ്പാകെ മൂല്യനിർണയത്തിൽ പെങ്കടുത്ത അധ്യാപകർ വെച്ചിട്ടുണ്ട്. പരീക്ഷഭവനിലെ മുതിർന്ന ഉദ്യോഗസ്ഥർ മൂല്യനിർണയ ക്യാമ്പുകൾ സന്ദർശിച്ചപ്പോഴാണ് അധ്യാപകരിൽനിന്ന് തന്നെ പ്രതികരണങ്ങൾ ആരാഞ്ഞത്. കണക്ക് പരീക്ഷയുടേതുൾപ്പെടെയുള്ള ചോദ്യങ്ങൾ ഇത്തവണ സർക്കാറിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് പരിഷ്കാരം കൊണ്ടുവരാൻ സർക്കാർ നടപടി തുടങ്ങിയത്.
സ്കൂൾ തലത്തിൽ വിഷയം പഠിപ്പിക്കുന്ന ഒരു അധ്യാപകനെങ്കിലും ചോദ്യപേപ്പർ തയാറാക്കുന്ന ബോർഡിൽ ഉണ്ടാകണമെന്ന നിർദേശമാണ് പ്രധാനമായി ഉയർന്നത്. നിലവിൽ ഹയർ സെക്കൻഡറി സ്കൂൾ, കോളജ്, ഡയറ്റ് അധ്യാപകർ തുടങ്ങിയവരാണ് ചോദ്യപേപ്പർ തയാറാക്കുന്നവരുടെ പാനലിൽ ഉൾപ്പെടുന്നത്. ചോദ്യങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിെൻറ ഭാഗമായാണ് ഹൈസ്കൂൾ തലത്തിൽ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ പാനലിൽ ഉൾപ്പെടുത്താത്തത്. എന്നാൽ ഇതുകാരണം ചോദ്യേപപ്പറിൽ അബദ്ധങ്ങളും സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങളും കയറിക്കൂടുന്നുവെന്നാണ് പ്രധാന വിമർശനം. ക്ലാസിൽ പഠിപ്പിച്ചതിൽനിന്ന് വ്യത്യസ്തമായ പാറ്റേണിൽ ചോദ്യങ്ങൾ വരുന്നത് വിദ്യാർഥികളുടെ മാനസികാവസ്ഥയെ തന്നെ ബാധിക്കുന്നതായും പരാതിയുണ്ട്. ഇൗ സാഹചര്യത്തിലാണ് നാലംഗ പാനലിൽ ഒരാളെങ്കിലും ഹൈസ്കൂൾ തലത്തിൽ നിന്നുള്ളയാൾ ആകണമെന്ന നിർദേശം വന്നത്. 2005ൽ ചോദ്യേപപ്പർ പ്രസിൽനിന്ന് ചോർന്ന സംഭവത്തെ തുടർന്ന് കൊണ്ടുവന്ന പരിഷ്കരണത്തെ തുടർന്നാണ് പാനലിൽനിന്ന് ഹൈസ്കൂൾ അധ്യാപകർ പുറത്തായത്.
പാഠപുസ്തകത്തെ മൊത്തത്തിൽ പരിഗണിക്കാതെ ഏതാനും ചിലഭാഗത്ത് നിന്ന് മാത്രം ചോദ്യങ്ങൾ വരുന്ന സാഹചര്യവും ഒഴിവാക്കണമെന്ന നിർദേശവും അധ്യാപകർ വെച്ചിട്ടുണ്ട്. വരയിടാത്ത പേപ്പറുകൾക്ക് പകരം നേരിയ വരയുള്ള പേപ്പറുകൾ നൽകണമെന്ന നിർദേശവും ലഭിച്ചിട്ടുണ്ട്. പേപ്പറുകളുടെ ദുർവ്യയം വൻതോതിൽ നടക്കുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. നിലവിൽ ഹയർ സെക്കൻഡറി, സർവകലാശാല പരീക്ഷകൾക്കെല്ലാം വരയിട്ട പേപ്പറുകളാണ് നൽകുന്നത്. ഇൗ സാഹചര്യത്തിൽ അടുത്തവർഷം മുതൽ എസ്.എസ്.എൽ.സിക്ക് വരയിട്ട പേപ്പറുകൾ നൽകാനാണ് ആലോചന. നിർദേശങ്ങൾ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറും.
അതേസമയം, എസ്.എസ്.എൽ.സി മാർക്കുകളുടെ പരിശോധന പരീക്ഷഭവനിൽ പൂർത്തിയായി. തിങ്കളാഴ്ച മുതൽ ഗ്രേസ്, െഎ.ടി, നിരന്തര മൂല്യനിർണയങ്ങളുടെ മാർക്ക് തിയറി പരീക്ഷയുടെ മാർക്കിലേക്ക് ചേർക്കുന്ന ജോലികൾ ആരംഭിക്കും. രണ്ട് മുതൽ മൂന്ന് ദിവസം വരെ ഇതിന് വേണ്ടിവരും. ഇതിനുശേഷം മാർക്കുകളുടെ അന്തിമപരിശോധനയും നടക്കും. മേയ് അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.