എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ

തിരുവനന്തപുരം: 2024 ലെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 4 മുതൽ 25 വരെയാണ് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എസ്.എസ്.എൽ.സി,സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി അറിയച്ചു. എസ്.എസ്.എൽ.സിക്ക് കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,27,105 വിദ്യാർഥികൾ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.

രജിസ്‌ട്രേഷൻ, ഹാൾ ടിക്കറ്റ് വിതരണം, ചീഫ് സൂപ്രണ്ട്/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ചീഫ് സൂപ്രണ്ടുമാർ, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ എന്നിവരുടെ മേഖലായോഗങ്ങൾ, ഗൾഫ്, ലക്ഷദ്വീപ് മേഖലയിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം, ട്രഷറി/ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം, ഉത്തരക്കടലാസ് വിതരണം, എസ്.എസ്.എൽ.സി ഐ.റ്റി പരീക്ഷ പൂർത്തീകരിച്ചു. മോഡൽ പരീക്ഷ (ഫെബ്രുവരി 23 ന് അവസാനിക്കും). സംസ്ഥാന തല സ്‌ക്വാഡ് രൂപീകരണം, ജില്ലാ തല സ്‌ക്വാഡ് രൂപീകരണം, ചോദ്യപേപ്പർ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് വിതരണം ചെയ്യൽ, ഗൾഫ് മേഖലയിലെ പരീക്ഷാകേന്ദ്രങ്ങൾക്ക് ആവശ്യമായ ചോദ്യപേപ്പർ വിതരണം, ലക്ഷദ്വീപിലെ പരീക്ഷാകേന്ദ്രങ്ങൾക്ക് ആവശ്യമായ ചോദ്യപേപ്പർ വിതരണം എന്നിവയും തീരമാനിച്ചു. മൂല്യനിർണയ ക്യാമ്പുകൾ നിശ്ചയിച്ചു. ക്യാമ്പ് ഓഫീസർ, ഡെപ്യൂട്ടി ക്യാമ്പ് ഓഫീസർ എന്നിവരുടെ നിയമനം എന്നിവ ഇതിനോടകം പൂർത്തീകരിച്ചു.

ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തിയറി പരീക്ഷകൾ 2024 മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കുകയാണ്. ഹയർസെക്കൻഡറി 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. പൊതു പരീക്ഷയുടെ മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ പൂർത്തിയായി.

വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 389 പരീക്ഷ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,720 വിദ്യാർത്ഥികളും രണ്ടാം വർഷം 29,337 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. മോഡൽ പരീക്ഷകൾ പൂർത്തിയായി കഴിഞ്ഞു. പൊതുപരീക്ഷകൾ ഏറെ ശ്രദ്ധയോടെയും പ്രാധാന്യത്തോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പരീക്ഷാഭവനിൽ നേരിട്ട് എത്തി മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ഷാനവാസും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - SSLC Exam from March 4th to 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.