എസ്​.എസ്​.എൽ.സി പരീക്ഷ ഉച്ചക്കു ശേഷം; പ്ലസ്​ ടു രാവിലെ

തിരുവനന്തപുരം: മാർച്ച്​ 17ന്​ ആരംഭിക്കുന്ന എസ്​.എസ്​.എൽ.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്​.എസ്​.ഇ പരീക്ഷകൾ രാവിലെയും നടത്തും. പരീക്ഷയുടെ ആരംഭത്തിലുള്ള കൂൾ ഒാഫ്​ ടൈം (സമാശ്വാസ സമയം) 15 മിനിറ്റിൽനിന്ന്​ അഞ്ചോ പത്തോ മിനിറ്റ്​ വർധിപ്പിക്കുന്നത്​ പരിഗണിക്കും.

എസ്​.എസ്​.എൽ.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്​ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയിൽ ഉൗന്നൽ നൽകേണ്ട പാഠഭാഗങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്​ടറെയും എസ്​.സി.ഇ.ആർ.ടി ഡയറക്​ടറെയും ചുമതലപ്പെടുത്തി. വിദ്യാർഥികൾക്ക്​ നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ച്​ പരീക്ഷയെഴുതാനാകുന്ന രീതിയിലായിരിക്കും ക്രമീകരണം കൊണ്ടുവരിക.

പ്രയാസമുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ക്രമീകരണം കൊണ്ടുവരാൻ എസ്​.സി.ഇ.ആർ.ടിക്ക്​ നിർദേശം നൽകും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്​.എസ്​.എൽ.സി പരീക്ഷ ടൈംടേബിളിനുംഅംഗീകാരം നൽകി.

എസ്​.എസ്​.എൽ.സി പരീക്ഷ ടൈംടേബിൾ:

മാർച്ച്​ 17 ഒന്നാം ഭാഷ പാർട്ട്​​ ഒന്ന്​
18 -രണ്ടാം ഭാഷ ഇംഗ്ലീഷ്​
19 -മൂന്നാം ഭാഷ ഹിന്ദി
22 ​-സോഷ്യൽ സയൻസ്​
23 -ഒന്നാം ഭാഷ പാർട്ട്​​ രണ്ട്​
24 -ഫിസിക്​സ്​
25 -കെമിസ്​ട്രി
29 -മാത്​സ്​
30 -ബയോളജി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.