െകാച്ചി: മാധ്യമപ്രവർത്തകൻ മരിച്ച സമയത്ത് അപകടകാരണമായ വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന വാദവുമായി ശ്രീറാം വെങ്കിട്ടരാമൻ ഹൈകോടതിയിൽ.
അതേസമയം, മദ്യത്തിെൻ റ അംശം രക്തത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടെങ്കിലും മരണമടക്കം അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് ആളെക്കൊന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമിനെതിരെ കുറ്റകരമായ നരഹത്യക്കേസ് നിലനിൽക്കുമെന്ന് സർക്കാർ. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് മരിച്ച കേസിൽ പ്രതി ശ്രീറാമിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന സർക്കാറിെൻറ അപ്പീൽ ഹരജിയിലാണ് ഇരുപക്ഷവും വാദങ്ങളുന്നയിച്ചത്. വാദം പൂർത്തിയാക്കിയ ജസ്റ്റിസ് രാജ വിജയരാഘവൻ ഹരജി വിധിപറയാൻ മാറ്റി.
തിരുവനന്തപുരം മ്യൂസിയം പബ്ലിക് ഓഫിസിന് മുന്നിലുണ്ടായ അപകടത്തിൽ ഇടതുവശത്തിരുന്ന തനിക്കും പരിക്കേറ്റെന്നായിരുന്നു ശ്രീറാമിനുവേണ്ടി ഹാജരായ അഭിഭാഷകെൻറ വാദം. ശ്രീറാമാണ് കാർ ഒാടിച്ചതെന്ന സഹയാത്രികയും കൂട്ടുപ്രതിയുമായ വഫ ഫിറോസിെൻറ മൊഴി വിചിത്രമാണ്. മാപ്പുസാക്ഷി പോലുമല്ലാത്ത പ്രതിയുടെ മൊഴി മജിസ്ട്രേറ്റ് ഇങ്ങനെ രേഖപ്പെടുത്തുന്നതിൽ പ്രസക്തിയില്ല. മദ്യത്തിെൻറ മണമുണ്ടായിരുന്നെന്ന റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, രക്തപരിശോധനയിൽ തെളിവില്ലാത്ത സാഹചര്യത്തിൽ മനഃപൂർവമുള്ള നരഹത്യ നിലനിൽക്കില്ലെന്ന് ശ്രീറാമിെൻറ അഭിഭാഷകൻ വാദിച്ചു. എന്നാൽ, പത്തുമണിക്കൂറിനുശേഷം രക്തം പരിശോധിച്ചാൽ തെളിവുണ്ടാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. ഡോക്ടറും സിവിൽ സർവിസ് ഉദ്യോഗസ്ഥനുമായ പ്രതി ഇൗ മേഖലയിൽ പരമാവധി വേഗം 50 കിലോമീറ്ററാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അമിതവേഗത്തിൽ കാറോടിച്ചതെന്ന് സർക്കാർ വാദിച്ചു.
അമിതവേഗമായിരുന്നോയെന്ന് റെക്കോഡ് ചെയ്യാനുള്ള സംവിധാനം കാറിലുണ്ടാകും. അപകടത്തിെൻറ വിശദാംശങ്ങൾക്ക് ക്രാഷ് ടെസ്റ്റ് നടത്തുമെന്നും സർക്കാർ പറഞ്ഞു. ഇതിെൻറ റിപ്പോർട്ട് എന്ന് നൽകാനാവുമെന്ന ചോദ്യത്തിന്, കൂടുതൽ രേഖകളും തെളിവുകളും ശേഖരിക്കുകയാണെന്നായിരുന്നു മറുപടി. ഇതുവരെ ശ്രീറാമിനെ ചോദ്യം ചെയ്യാനായില്ലേയെന്ന ചോദ്യത്തിന്, പ്രതിക്ക് അംനേഷ്യയാണെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി മറുപടി നൽകി. എന്നാൽ, ഇത് മാധ്യമങ്ങൾ പറയുന്ന കഥ മാത്രമാണെന്ന് ശ്രീറാമിെൻറ അഭിഭാഷകൻ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല. കേസിെൻറ എല്ലാ വശങ്ങളും പരിശോധിച്ചാണ് ജാമ്യം നൽകിയത്. സർക്കാറിെൻറ ഹരജി മാധ്യമങ്ങളുടെ മുറവിളിയെത്തുടർന്നാണെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. മദ്യപിച്ചതായി രേഖയില്ലെങ്കിൽ കേസിൽ നരഹത്യക്കുറ്റം നിലനിൽക്കുമോയെന്ന് കോടതിയും ആശങ്ക പ്രകടിപ്പിച്ചു. പൊലീസിന് നടപടികളിൽ വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിന്, ഉണ്ടായിട്ടുണ്ടാകാമെന്നും ഇതിെൻറ പേരിൽ നരഹത്യക്കുറ്റം ഇല്ലാതാകില്ലെന്നുമായിരുന്നു സർക്കാറിെൻറ മറുപടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.