ജ​​ല​​വൈ​​ദ്യു​​തി പ​​ദ്ധ​​തി​​ക​​ളെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​ത്​  ബു​​ദ്ധി​​യി​​ല്ലാ​​ത്ത ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ –ശ്രീ​​നി​​വാ​​സ​​ൻ


തൃശൂർ: പുഴയും കാടും വേെണ്ടന്നും പകരം ജലവൈദ്യുതി പദ്ധതികൾ വരെട്ടയെന്നും പറയുന്നത് ബുദ്ധിയില്ലാത്ത ഭരണാധികാരികളാണെന്ന് നടന്‍ ശ്രീനിവാസൻ. ഒരു ചെറിയ ജീവിക്ക് വംശനാശം സംഭവിക്കുമെന്ന് കാണിച്ചാണ് അദാനിക്ക് ആസ്‌ട്രേലിയയില്‍ ഖനനം ചെയ്യാന്‍ അനുമതി നിഷേധിച്ചത്. ബുദ്ധിയുള്ള ഭരണാധികാരികളും ശാസ്ത്രജ്ഞരും അത്തരത്തിലാണ് ചിന്തിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റി അതിരപ്പിള്ളി-യിലെ വാഴച്ചാല്‍ ആദിവാസി കോളനി പരിസരത്ത് സംഘടിപ്പിച്ച ആദിവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതിക്കെതിരായ പോരാട്ടത്തില്‍ ആദിവാസികള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന് ശ്രീനിവാസന്‍ പ്രഖ്യാപിച്ചു.
 

പെരിയാറി​െൻറ തീരത്ത് റെഡ് കാറ്റഗറിയിലുള്ള 83 കമ്പനികള്‍ ഉള്‍പ്പെടെ 250ഓളം കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ സിന്തറ്റിക് റൂട്ടൈല്‍ ഉൽപാദിപ്പിക്കുന്ന കമ്പനിയുമുണ്ട്. വിമാനത്തിലും ആയുധങ്ങളിലും ഉപയോഗിക്കുന്ന തൂക്കം കുറഞ്ഞതും ബലമുള്ളതുമായ ഈ  ഉൽപന്നം ഇവിടെ നിന്നും ജപ്പാനിലേക്കും ആസ്ട്രേലിയയിലേക്കുമാണ് കയറ്റി അയക്കുന്നത്.  

ഈ  ഉൽപന്നം ആവശ്യമായിട്ടും ജനജീവിതത്തിന് ഭീഷണിയാകുമെന്ന് തിരിച്ചറിയുന്ന ജപ്പാനിലേയും ആസ്ട്രേലിയയിലേയും ഭരണകൂടങ്ങള്‍ അവ സ്വന്തം രാജ്യത്ത് ഉൽപാദിപ്പിക്കാന്‍ തയാറാകുന്നില്ല. അങ്ങനെയാണ് ബുദ്ധിയുള്ളവര്‍ ചെയ്യുക. മണ്ടന്‍മാരുള്ളിടത്ത് ഇത്തരം ഫാക്ടറികള്‍ സ്ഥാപിക്കുകയും അതി​െൻറ  ദുരന്തഫലം അനുഭവിപ്പിച്ച് നേട്ടം കൊയ്യുകയാണ് ബുദ്ധിയുള്ളവർ ചെയ്യുക. ഇവിടെ പണം തട്ടാനാണ് പദ്ധതികളെന്ന് ശ്രീനിവാസൻ ആരോപിച്ചു.  
 ഡി.സി.സി പ്രസിഡൻറ്  ടി.എൻ. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ഊരുമൂപ്പത്തി ഗീത, ചാലക്കുടിപ്പുഴ സംരക്ഷണസമിതി ചെയര്‍മാന്‍ എസ്.പി. രവി, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ്, അതിരപ്പിള്ളി മണ്ഡലം പ്രസിഡൻറ് ജോസ് പാറയ്ക്ക എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - sreenivasn statement on electiical plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.