കൊച്ചി: ഡേറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ഹൈകോടതിയുടെ കർശന നിബന്ധനകളെ തുടർന്ന് കോവി ഡ് ബാധിതരുടെ വ്യക്തിഗത വിവരങ്ങൾ സ്പ്രിൻക്ലർ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് തദ ്ദേശസ്ഥാപനങ്ങൾ നിർത്തി. രണ്ടാഴ്ച മുമ്പുവരെ വിവരങ്ങൾ സ്പ്രിൻക്ലർ കമ്പനിയുടെ സൈറ്റ ിൽ അപ്ലോഡ് ചെയ്തിരുന്നു. മാർച്ച് 27ന് തദ്ദേശ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്ര കാരമാണ് ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിൻക്ലർ സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നത്. ഡേറ്റ നൽകുന്നതിന് നിരവധി ഉപാധികൾ േകാടതി നിർദേശിച്ചിരുന്നു. തുടർന്നാണ് അപ്ലോഡിങ് അവസാനിപ്പിച്ചത്.
വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് തടസ്സം നേരിട്ടതോടെ നഗരകാര്യ- പഞ്ചായത്ത് ഡയറക്ടറേറ്റുകളിൽ സഹായം തേടിയപ്പോഴാണ് വകുപ്പ് മേധാവികൾ ഉൾപ്പെടെ വിവരം അറിഞ്ഞത്. ഏപ്രിൽ 13മുതൽ സ്പ്രിൻക്ലറിെൻറ വെബ് വിലാസം (യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ) ലഭിച്ചിരുന്നില്ല. ഇതോടെയാണ് വ്യക്തിഗത വിവരം അപ്ലോഡ് ചെയ്യുന്നത് തദ്ദേശസ്ഥാപനങ്ങൾ അവസാനിപ്പിച്ചത്. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലും ക്വാറൻറീനിലും കഴിയുന്നവരുടെയും എണ്ണം ശേഖരിക്കുകമാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
ഹൗസ് വിസിറ്റ് (housevisit.kerala. gov.in) എന്ന മറ്റൊരു സൈറ്റിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാനായിരുന്നു വാക്കാൽ നിർദേശം. എന്നാൽ അതും ഫലപ്രദമായില്ലെന്നാണ് അറിയുന്നത്. പക്ഷേ, ഇക്കാര്യവും തദ്ദേശ വകുപ്പ് അറിഞ്ഞിട്ടില്ലത്രേ. ഇതോടെ തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള വ്യക്തിഗത വിവരശേഖരണം പൂർണമായി നിലച്ചു.
ഇപ്പോൾ ശേഖരിക്കുന്ന വിവരങ്ങൾ ഇൻഫർമേഷൻ കേരള മിഷെൻറ പാൻഡമിക് എൽ.എസ്.ജി.ഡി എന്ന ആപ്ലിക്കേഷനിലൂടെയാണ് തദ്ദേശസ്ഥാപനങ്ങൾ അപ്ലോഡ് ചെയ്യന്നത്. ഇതിൽ വ്യക്തിവിവരമില്ല. അതേസമയം, തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലക്ക് വിവരങ്ങൾ ശേഖരിച്ച് ഡേറ്റാ ഷീറ്റ് തയാറാക്കുന്നുണ്ട്. ചില കോർപറേഷനുകളിൽ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. ഇവർ ശേഖരിക്കുന്ന വ്യക്തിഗതവിവരങ്ങൾ ഉൾെപ്പടെ ഇതിൽ അപ്ലോഡ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.