Posted On
date_range Updated On
date_range സജി ചെറിയാന്‍റെ പ്രസംഗം: ജോസഫ് എം. പുതുശ്ശേരിയുടെ മൊഴിയെടുത്തു
തിരുവല്ല: സജി ചെറിയാൻ എം.എൽ.എ മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗക്കേസിൽ കേരള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജോസഫ് എം. പുതുശ്ശേരിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെയാണ് പുതുശ്ശേരി മൊഴി നൽകിയത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവാദ പ്രസംഗത്തിന്റെ പൂർണരൂപം സീഡിയിലാക്കി പൊലീസിന് കൈമാറി. പരാതിക്കാരായ അഞ്ചുപേരുടെ മൊഴി മുമ്പ് രേഖപ്പെടുത്തിയിരുന്നു. മൊഴി നൽകാൻ ഹാജരാകാൻ മറ്റ് മൂന്നുപേർക്ക് നോട്ടീസ് നൽകിയതായി ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.