പാലക്കാട്: തിങ്കളാഴ്ചകളിൽ വൈകുന്നേരം 5.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.50ന് മംഗളൂരു ജങ്ഷനിൽ എത്തുന്ന ട്രെയിൻ നമ്പർ 06163 വീക്ക്ലി എക്സ്പ്രസ് സ്പെഷൽ ജൂലൈ ഏഴ് മുതൽ സെപ്റ്റംബർ ഒന്ന് വരെയും ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 3.15 ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.50 ന് തിരുവനന്തപുരം നോർത്തിൽ എത്തുന്ന ട്രെയിൻ നമ്പർ 06164 വീക്ക്ലി എക്സ്പ്രസ് സ്പെഷൽ ജൂലൈ എട്ട് മുതൽ സെപ്റ്റംബർ രണ്ട് വരെയും സർവീസ് നീട്ടിയതായി റെയിൽവേ അറിയിച്ചു.
ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും ഉധ്ന ജങ്ഷനിൽ നിന്ന് രാത്രി എട്ടിന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 7.45 ന് മംഗളൂരു ജങ്ഷനിൽ എത്തുന്ന ട്രെയിൻ നമ്പർ 09057 ഉധ്ന - മംഗളൂരു സ്പെഷൽ ജൂലൈ രണ്ട് മുതൽ സെപ്റ്റംബർ 28 വരെയും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി 10.10 ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.05 ന് ഉധ്ന ജങ്ഷനിൽ എത്തുന്ന ട്രെയിൻ നമ്പർ 09058 മംഗളൂരു- ഉധ്ന സ്പെഷൽ ട്രെയിൻ ജൂലൈ മൂന്ന് മുതൽ സെപ്റ്റംബർ 29 വരെയും നീട്ടി.
മംഗളൂരു: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനുകീഴിൽ വിവിധ സ്ഥലങ്ങളിൽ പാത അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏതാനും ട്രെയിനുകളുടെ സർവിസിൽ നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ ഒമ്പത്, 23 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രക്ക് ഒരു മണിക്കൂർ 10 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ ഒമ്പത്, 23 തീയതികളിൽ ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് യാത്രക്ക് ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.
ജൂലൈ ഒമ്പത്, 23 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രക്ക് ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ 24ന് ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ - എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ 25ന് എറണാകുളം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്ഷൻ - ഓഖ വീക്ക്ലി എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.
ജൂലൈ 25ന് മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും. ഇതേ ട്രെയിൻ ജൂലൈ 10, 15, 17, ആഗസ്റ്റ് നാല് തീയതികളിൽ യാത്രാ ഇടവേളയിൽ 30 മിനിറ്റ് നിയന്ത്രണം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.