Posted On
date_range Updated On
date_range ഈ മാസം 27ന് പ്രത്യേക നിയമ സഭ സമ്മേളനം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരും. ധനകാര്യബിൽ പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേരുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ചോദ്യോത്തര വേളയും ശൂന്യ വേളയും ഒഴിവാക്കിക്കൊണ്ട് ധനകാര്യബിൽ പാസാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് നിയമസഭ ചേരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക.
സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും മന്ത്രിസഭായോഗം വിലയിരുത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.