ഉത്രയെ കൊലപ്പെടുത്തി ഇൻഷൂറൻസ്​ തുക തട്ടാന​ും സൂരജ്​ ശ്രമിച്ചതായി വിവരം

കൊല്ലം: അഞ്ചലിൽ യുവതിയെ പാമ്പിനെ കൊണ്ട്​ കടിപ്പിച്ചുകൊന്ന സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്​​. ഉത്രയെ(25) കൊല​െപ്പടുത്തി ഇൻഷൂറൻസ്​ തുക തട്ടിയെടുക്കാനും പ്രതി സൂരജ്​ പദ്ധതിയിട്ടിരുന്നതായി സൂചന. ഉത്രയുടെ പേരിൽ വൻതുകയുടെ ഇൻഷൂറൻസ്​ പോളിസി എടുത്തിരുന്നു. ഇതി​​െൻറ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്​. 

സൂരജി​​െൻറ സാമ്പത്തിക ഇടപാടുകളെ കുറിച്ച്​ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഉത്രക്കുണ്ടായിരുന്നു 98 പവൻ സ്വർണം കൈക്കലാക്കുന്നതിനൊപ്പം ഭീമമായ ഇൻഷൂറൻസ്​ തുകയും തട്ടിയെടുക്കാൻ സൂരജ്​ ലക്ഷ്യമിടുകയായിരുന്നുവെന്നാണ്​ വിവരം. ​അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്​ ഇൻഷൂറൻസ്​ പോളിസി സംബന്ധിച്ച വിവരം സൂരജ്​ നൽകിയത്​. ഒരു​ വർഷം മുമ്പ്​ ഉത്രയു​െട പേരിലെടുത്ത എൽ.ഐ.സി പോളിസിയുടെ നോമിനി സൂരജ്​ ആണ്​. 

ഉത്രക്കെതിരെയുള്ള ആദ്യ കൊലപാതക ശ്രമത്തിന്​ ശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം സൂരജ്​ എടുത്തിരുന്നു. ഈ സ്വർണം എന്തുചെയ്​തെന്ന്​ അറിയില്ലെന്നാണ്​ സൂരജി​​െൻറ മാതാപിതാക്കൾ പറയ​ുന്നത്​.

സൂരജ​ി​​െൻറയും ഇയാൾക്ക്​ പാമ്പിനെ നൽകിയ സുരേഷി​​െൻറയും കസ്​റ്റഡി കാലാവധി ശനിയാഴ്​ച അവസാനിക്കാനിരിക്കുകയാണ്​. കസ്​റ്റഡി കാലാവധി നീട്ടിക്കിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ്​ അന്വേഷണ സംഘത്തി​​െൻറ തീരുമാനം.

Tags:    
News Summary - sooraj tries to get insurance amount -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.