വിവാഹത്തെ എതിർത്തു, യുവതിയുടെ മുഖത്ത് കറിക്കത്തി കൊണ്ട് കുത്തി മകന്‍റെ പെൺസുഹൃത്ത്; ആക്രമണം വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തി

കൽപറ്റ: വിവാഹത്തെ എതിർത്തതിന് ആൺസുഹൃത്തിന്‍റെ മാതാവിന്‍റെ മുഖത്ത് കുത്തി പരിക്കേൽപിച്ച് 19കാരി. വയനാട് കൽപറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്.

ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് പഴയ വൈത്തിരി സ്വദേശിനിയായ തീർഥ,  നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്. ആക്രമിച്ച പെൺകുട്ടി നുസ്രത്തിന്റെ മകന്റെ പെൺസുഹൃത്താണെന്നാണ് വിവരം. വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.

യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ നുസ്രത്തിനെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മുഖത്ത് കത്തി കൊണ്ടു കുത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Son's girlfriend stabs young woman for opposing marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.