തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തവയിൽ ഗുരുതര സ്വഭാവമുള്ള വകുപ്പുകൾ ഉൾപ്പെടുന്ന ചില കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്ന് സർക്കാർ. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾക്ക് അനുതി നൽകി ഉത്തവിറക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2634 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകൾ പിൻവലിക്കുന്നതിന് ഓരോ കേസിലും ബന്ധപ്പെട്ട കോടതിയിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇതുവരെ 1047 കേസുകൾ പിൻവലിക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. 86 കേസുകൾ കോടതി മറ്റുതരത്തിൽ തീർപ്പാക്കി.
278 കേസുകളിൽ പ്രതികളെ വെറുതെവിട്ടു. 726 കേസുകളിൽ ശിക്ഷിച്ചു. 692 കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടെന്നും എം.വിൻസെന്റ്, എ.പി അനിൽകുമാർ, ഉമ തോമസ്, ചാണ്ടി ഉമ്മൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.