Posted On
date_range Updated On
date_range യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; കൂടെയുണ്ടായിരുന്നയാൾ ജീവനൊടുക്കിയ നിലയിൽ
കണ്ണൂർ: പറശ്ശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്.
സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ലോഡ്ജിൽ ഒപ്പം ഉണ്ടായിരുന്ന അയൽവാസി കെ.പി. വിജയനെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയൻ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിമുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.