ഇടിച്ചിട്ട്​ മാല തിരിച്ചുവാങ്ങി; ഇത് ‘ആക്​ഷൻ ഹീറോയിൻ’ സോജി

വടശേരിക്കര: സോജിയെ നോക്കി വടശേരിക്കരക്കാർ ഇനി പറയും -‘ഇതാ ഞങ്ങളുടെ സ്വന്തം ആക്​ഷൻ ഹീറോയിൻ’. പുലർച്ച ര​േണ് ടാടെ മാല കവർന്ന കള്ളനെ അഞ്ച്​ കിലോമീറ്ററോളം സ്​കൂട്ടറിൽ പിന്തുടർന്ന്​ ഇടിച്ചിട്ട്​ പിടിച്ച്​ മാല തിരിച്ചു വാങ്ങി സിനിമയെ വെല്ലുന്ന ധീരതയിലൂടെയാണ്​, പത്തനംതിട്ട വടശേരിക്കര മുള്ളൻപാറതടത്തിൽ മാത്യു ജോസഫി​​​െൻറ ഭാര്യ സോജി നാട്ടിലെ താരമായത്​.

വ്യാഴാഴ്​ച പുലർച്ചയാണ്​ സംഭവം. മാത്യു ജോസഫി​​​െൻറ വീടി​​​െൻറ കിടപ്പുമുറിയിലെ മ േശപ്പുറത്ത്​ വെച്ചിരുന്ന മാലയാണ്​ തുറന്നിട്ട ജനലിലൂടെ കമ്പി ഉപയോഗിച്ച്​ റാന്നി കച്ചേരിത്തടം കല്ലുപറമ്പിൽ ബാലേഷ്​ കവർന്നത്​. മാലയോടൊപ്പമുണ്ടായിരുന്ന സെൽഫോൺ അപഹരിക്കാനുള്ള ശ്രമത്തിനിടെ സോജി ഉണർന്നു. ഇതോടെ ബാലേഷ്​ ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

മോഷ്​ടാവ്​ ബാലേഷ്

പുലർച്ച രണ്ടിനായിരുന്നു ഇത്​. മടിച്ചുനിൽക്കാതെ േസാജി മറ്റൊരു സ്കൂട്ടറിൽ കള്ളനെ പിന്തുടർന്നു. രണ്ടുകിലോമീറ്റർ പിന്നിട്ടപ്പോൾ പമ്പാനദിയുടെ തീരത്തെ വിജനമായ സ്ഥലത്തുവെച്ച്​ ബാ​േലഷ്​ സോജിയെ ആക്രമിക്കാൻ ശ്രമിച്ചു. അപകടം മണത്ത സോജി പിൻവാങ്ങിയശേഷം തൊട്ടടുത്ത ജനവാസ മേഖലയായ മാടമൺ വള്ളക്കടവ് ജങ്​ഷനു സമീപം മോഷ്​ടാവി​​​െൻറ സ്കൂട്ടറിൽ ത​​​െൻറ സ്കൂട്ടർ ഇടിപ്പിച്ചു മറിച്ചിട്ടു. തുടർന്നുനടന്ന ബലപ്രയോഗത്തിനൊടുവിൽ സോജി മാല തിരികെ പിടിച്ചുവാങ്ങി. കള്ളൻ സ്കൂട്ടറുമെടുത്തു രക്ഷപ്പെടുകയും ചെയ്തു.

പിടിവലിക്കി​െട ബാലേഷി​​​െൻറ മൊബൈൽ ഫോൺ സ്​ഥലത്തു വീണിരുന്നു. ഇതുകണ്ട സോജിയുടെ ബന്ധുക്കളും നാട്ടുകാരും സ്​ഥലത്ത്​ കാവലിരുന്നു. നഷ്​ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുക്കാൻ മാടമണ്ണിലെത്തിയ ബാലേഷിനെ നാട്ടുകാർ പിടികൂടി പെരുനാട് പൊലീസിൽ ഏൽപിക്കുകയായിരുന്നു.

Tags:    
News Summary - Soji in pathanamthitta Caught Theef-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.