'പശു നമുക്ക്​ എ​ന്തൊക്കെ തരും; ഒാക്​സിജൻ തരും, ചുമയും ജലദോഷവും മാറ്റിത്തരും​'

പശുവി​​െൻറ ​പ്രാധാന്യത്തെ കുറിച്ച്​ വിവിധ ​'കണ്ടുപിടുത്തങ്ങൾ' നടത്തിയ രാജസ്​ഥാൻ വിദ്യാഭ്യാസ മന്ത്രിയെ കണക്കിന്​ ട്രോളി നവമാധ്യമങ്ങൾ. നേരത്തെ രാജ്യത്തെ പശുക്കള്‍ക്കും പോത്തിനും ആധാര്‍ കാർഡ്​ നൽകാൻ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനി​ച്ചതായ വാർത്തയും വൻ പരിഹാസത്തിന്​​ കാരണമായിരുന്നു.

ശനിയാഴ്ച അക്ഷയപാത്ര ഫൗണ്ടേഷൻ സംഘടിച്ചിച്ച ഹി​േങ്കാനിയ പശു പുനരധിവാസ പരിപാടിയിൽ സംസാരിക്കവെയാണ്​ വിചിത്രവാദവുമായി മന്ത്രി വസുദേവ്​ ദേവ്നാനി രംഗത്തെത്തിയത്​. ജലദോഷവും ചുമയും മാറണമെങ്കിൽ പശുവി​െൻറ അടുത്ത്​ പോയി നിന്നാൽ മതിയെന്നും ഒാക്സിജൻ വലിച്ചെടുത്ത് ഒാക്​സിജൻ തന്നെ ​പുറത്തുവിടുന്ന ഒരോയൊരു മൃഗമാണ്​പശുവെന്നുമായിരുന്നു മന്ത്രിയുടെ കമൻറ്​.

മുമ്പ്​ മനുഷ്യനിലെ ജീനുകൾ പശുക്കളിലുമുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങും ഗോമൂത്രവും ചാണകവും തേച്ചാൽ ക്ലിയോപാട്രയെപോലെ സുന്ദരിയാവാമെന്ന്​ ഗുജറാത്തിലെ പശു സംരക്ഷണ ബോഡും പറഞ്ഞിരുന്നു.

 

 

 

 

 

 

Tags:    
News Summary - social media troll bjp minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.