Posted On
date_range Updated On
date_range ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
കൊണ്ടോട്ടി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. മൊറയൂർ അരിമ്പ്ര പുലിയാരകുണ്ട് വീട്ടിൽ അബ്ദുൽ ഹക്കീമിനെയാണ് (31) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് ദിവസം മുമ്പാണ് ഇയാൾ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക് വഴി ചിത്രം പ്രചരിപ്പിച്ചത്. ഡി.വൈ.എഫ്.െഎ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇന്ത്യൻ ശിക്ഷാനിയമം 153 എ പ്രകാരമാണ് കേസ്. കൊണ്ടോട്ടി എസ്.െഎ. കെ.ആർ. രഞ്ജിത്ത്, എ.എസ്.െഎ. കെ.പി. സന്തോഷ്, സി.പി.ഒമാരായ അബ്ദുൽ ഹഖ്, സത്താർ, കബീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.